പ്രവാസികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും അവരുടെ ഉപയോഗിക്കാത്ത അവധിക്ക് പകരം പണം ലഭിക്കുമെന്ന് കുവൈത്ത്  സിവിൽ സർവീസ് കമ്മീഷൻ റിപ്പോർട്ട്

0
15

കുവൈത്ത് സിറ്റി: പ്രവാസികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും അവരുടെ ഉപയോഗിക്കാത്ത അവധിക്ക് പകരം പണം ലഭിക്കുമെന്ന് കുവൈത്ത്  സിവിൽ സർവീസ് കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജീവനക്കാർക്ക് ഉപയോഗിക്കാത്ത അവധിക്ക് പകരം പണം തിരികെ നൽകുന്നത് സംബന്ധിച്ച് കുവൈത്ത് സർക്കാർ കഴിഞ്ഞ ഏപ്രിലിൽ ഉത്തരവിട്ടിരുന്നു.  അതേസമയം ഇത് ലഭിക്കുന്നതിന് നിബന്ധനകൾ ഉള്ളതായി അൽ അൻബ മാധ്യമം റിപ്പോർട്ട് ചെയ്തു.

– ഒരു സർക്കാർ ജോലിക്കാരൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജോലി ചെയ്തിരിക്കണം കൂടാതെ വർഷാവസാനത്തിന് മുമ്പ് കുറഞ്ഞത് 30 ദിവസത്തെ അവധി ദിനങ്ങൾ അവശേഷിക്കണം

– ജീവനക്കാരന്റെ അവസാന രണ്ട് മൂല്യനിർണ്ണയ റിപ്പോർട്ടുകളിൽ മികച്ച പ്രകടനം എന്ന് വിലയിരുത്തിയിരിക്കണം.

– തൊഴിൽ സ്ഥാപനങ്ങൾ അപേക്ഷകൾ അംഗീകരിച്ച ശേഷം, ധനമന്ത്രാലയത്തിന് ഇവ റഫർ ചെയ്യുന്നതിന് മുമ്പ് മന്ത്രാലയങ്ങൾ  അവലോകനം ചെയ്യും.

രാജ്യത്തെ 4.6 മില്യൺ ജീവനക്കാരിൽ എത്രപേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിതിട്ടുണ്ട്