കുവൈത്തിൽ സന്ദർശനത്തിനെത്തിയ പത്തനംതിട്ട സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു

0
23

കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശനത്തിനെത്തിയ പത്തനംതിട്ട സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു,  വാഴമുട്ടം ഈസ്റ്റ് ഗീതാജ്ഞലിയിൽ ജയകുമാറിന്റെ ഭാര്യ ഗീത ജയകുമാർ (54 ) യാണ് മരിച്ചത്.  ഇന്നു ഞയറാഴ്ച രാവിലെ അദാൻ ആശുപത്രിയിൽ വച്ചായിരുന്നു മരണം

കോന്നി റിപ്പബ്ളിക്കൻ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്.  ഭർത്താവ് ജയകുമാർ കുവൈത്തിൽ ബിസിനെസ്സ്, മക്കൾ അർജ്ജുൻ, അഞ്ജലി. സംസ്ക്കാരം  നാട്ടിൽ നടത്തും.