കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പാസ്‌പോർട്ട്, വിസ, കോൺസുലാർ ഔട്ട്‌സോഴ്‌സ് സെന്ററുകളുടെ (BLS ) പ്രവർത്തന സമയം പുതുക്കി.
കോൺസുലാർ അറ്റസ്റ്റേഷൻ, പാസ്‌പോർട്ട്, വിസ എന്നിവ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ രാത്രി 9.30 വരെ ആയിരിക്കും. വെള്ളിയാഴ്ചകളിൽ, കേന്ദ്രം ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 9.30 വരെയാണ് പ്രവർത്തിക്കുക.
കോൺസുലാർ അറ്റസ്റ്റേഷനായി BLS സെന്ററിൽ ഏതെങ്കിലും ഒരു ദിവസം രാവിലെ 10 മണിക്കകം നൽകിയ രേഖകൾ അപേക്ഷകർക്ക് അന്നു വൈകുന്നേരം 6 മണി മുതൽ രാത്രി 9.30ക്കകം തിരികെ നൽകും. രാവിലെ 10 മണിക്ക് ശേഷം നിക്ഷേപിച്ച രേഖകൾ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 6 മണി മുതൽ രാത്രി 9.30 നകം ആയിരിക്കും തിരികെ നൽകുക.
കൂടുതൽ അന്വേഷണങ്ങൾക്ക് BLS ഹെൽപ്പ് ലൈൻ നമ്പറുകളിൽ +96522211228 (ഫോൺ) അല്ലെങ്കിൽ +96565506360 (Whatsapp) എന്നിവയുമായി ബന്ധപ്പെടുക.