രാഷ്ട്രീയ ദുർവിനിയോഗത്തിൻ്റെ ചട്ടവുമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്

0
17

ഗോപകുമാർ മുകുന്ദൻ എഴുതുന്നു:

Enforcement Directorate ഏറ്റവും അധികം രാഷ്ട്രീയമായി ദുർവിനിയോഗം ചെയ്യപ്പെടുന്ന അന്വേഷണ ഏജൻസിയാണ്, എന്നും .
ഇപ്പോൾ കോൺഗ്രസ് അദ്ധ്യക്ഷയേയും സമുന്നത കോൺഗ്രസ് നേതാവ് ശ്രീ രാഹുൽ ഗാന്ധിയേയും ED യെ ഉപയോഗിച്ച് രാഷ്ട്രീയമായി കൈകാര്യം ചെയ്യാനാണ് RSS ഉം സംഘ പരിവാരും ശ്രമിക്കുന്നത്.

കേരള o RSS നും സംഘ പരിവാരത്തിനു വഴങ്ങില്ല എന്നു മനസിലായതോടെ അവർ ഏതറ്റം വരെ പോകും എന്നു കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മുന്നോട്ടുള്ള ഗതിയെ എങ്ങനെയും തടയും എന്നതാണ് RSS ന്റെ പ്രഖ്യാപിത നിലപാട്. കിഫ്ബിയും ED കൂട്ടിൽ എന്നെഴുതിയ പത്രത്തലക്കെട്ടുകളും അന്തി ചർച്ചകളും ഓർമ്മയുണ്ടാകണം. RBI gateway വഴി, അവരുടെ അനുമതിയോടെ വാങ്ങിയ വായ്പയാണ് KIIFB യെ ED ക്കൂട്ടിലാക്കാൻ ഉപയോഗിച്ചതെന്ന് ഓർക്കണം. ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലില്ലാത്തവിധം പൊതുമേഖലാ സ്ഥാപനങ്ങളും സ്റ്റാറ്റ്യൂട്ടറി ബോർഡുകളും എടുക്കുന്ന വായ്പ സർക്കാരിന്റെ പ്രിൻസിപ്പൽ ലയബിലിറ്റിയാണ് എന്നു പറഞ് സംസ്ഥാന സർക്കാരിനും KIIBF യ്ക്കുമെതിരെ RSS, C&AG യെ ഉപയോഗിച്ച് യുദ്ധ പ്രഖ്യാപനം നടത്തിയതോർമ്മയുണ്ടോ ? പ്രതിപക്ഷ നേതാവ് ശ്രീ സതീശന് നല്ല ഓർമ്മ കാണണം. അദ്ദേഹം ഒരുപാട് അദ്ധ്വാനിച്ചതായിരുന്നു ആ സന്ദർഭം.

എന്തിന് കേരളത്തിലെ സാമൂഹ്യ ചരിത്രത്തിൽ നിസ്തുലമായ പങ്കു വഹിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ Perspective ൽ വരെ RSS സ്വാധീനം ചെലുത്തി. അതിന്റെ പ്രകടമായ ഉദാഹരണമാണ് ഈ Principal liability – contingent liability വ്യത്യാസം ആ സംഘം മനസിലാക്കാതെ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നത്. അതിലെ എത്ര പേരാണ് RSS ന്റെ ഈ വാദം വിഴുങ്ങി നടക്കുന്നത് . . ഇന്ത്യയുടെ Federal Fiscal structure ൽ ഈ നിലപാട് എത്ര മാത്രം പിന്തിരിപ്പൻ കേരളത്തിന്റെ അലം ഭാവമാണെന്ന വാദം RSS ന്റെ വാദമാണ്. അത് പരിഷത്തിൽ ആദരവോടെ കേൾക്കപ്പെടുകയും ആവർത്തിക്കപ്പെടുകയും ചെയ്യും വിധം RSS അധിനിവേശം അതി ശക്തമാണ് എന്നു തിരിച്ചറിയണം. കേരളം മറിച്ചൊരു വഴിക്ക് പരിശ്രമിച്ചാൽ അതു ഢംബാകുന്നതും മര്യാദകേടാകുന്നതും പിൻപറ്റുന്നത് ഇതേ രാഷ്ട്രീയമാണ്. അത് ആവർത്തിക്കുന്ന നിഷ്ക്കളങ്ക സാധുക്കളുടെ കൂട്ടമായി ഒരു സംഘടനയെ മാറ്റി പണിയും വിധം അതി ശക്തമാണ് അവരുടെ അധിനിവേശo.

സുരേന്ദ്രനും മുരളീധരനും പറയുന്ന RSS version ആവർത്തിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്താനാകില്ല എന്നതെങ്കിലും മിനിമം മനസിലാകട്ടെ .
ഈ ഘട്ടത്തിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിയ്ക്കും ഐക്യദാർഡ്യം.