INL സ്റ്റേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പിന് തുടക്കമായി

മലപ്പുറം: ഇന്ത്യൻ നാഷണൽ ലീഗ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പിന്  മലപ്പുറം വള്ളിക്കുന്ന് എൻസി ഗാർഡൻ & ബീച്ച് റിസോർട്ടിൽ തുടക്കമായി. ഇന്നും നാളെയുമായി  രണ്ട് ദിവസങ്ങളിലാണ് ഈ ക്യാമ്പ് നടക്കുന്നത്. lNL സംസ്ഥാന ഭാരവാഹികൾക്കും സെക്രട്ടറിയേറ്റ് അംഗങ്ങൾക്കും പോഷക സംഘടന ഭാരവാഹികൾക്കുമായുള്ള ക്യാമ്പിൽ നാൽപതോളം അംഗങ്ങൾ പങ്കെടുക്കുന്നു. സംസ്ഥാന ട്രഷറർ ബഷീർ ബടേരി പതാക ഉയർത്തി.

ക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് പ്രൊഫസർ എ പി അബ്ദുൾ വഹാബ് സാഹിബ് നിർവ്വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഇസ്മായിൽ അധ്യക്ഷനായി. ഓർഗനൈസിംഗ് സെക്രട്ടറിയും, ക്യാമ്പ് ഡയറക്ടറുമായ എൻ കെ അബ്ദുൾ അസീസ് ക്യാമ്പ് കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. 

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വക്കറ്റ് മനോജ് സി നായർ, എ എൽ എം കാസിം, സെക്രട്ടറിമാരായ അഡ്വക്കറ്റ് തംറൂഖ്, സവാദ് മടവൂരാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സയ്യദ് നാസർ കോയ തങ്ങൾ സ്വാഗതം പറഞ്ഞു.