കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് പിടികൂടിയ ഫറവോ കാലഘട്ടത്തിലെ അഞ്ച് പുരാവസ്തുക്കൾ കുവൈത്ത് ഈജിപ്തിന് കൈമാറി

0
24

കുവൈത്ത് സിറ്റി: 2019 ൽ കുവൈത്ത് എയർപോർട്ടിൽ നിന്ന്  കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് പിടികൂടിയ ഫറവോ കാലഘട്ടത്തിലെ അഞ്ച് പുരാവസ്തുക്കൾ വ്യാഴാഴ്ച ഈജിപ്തിന് കൈമാറി. കുവൈത്ത് യൂണിവേഴ്‌സിറ്റി, പോളണ്ട്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ അൽ-ഉക്‌സൂരിൽ നിന്ന് കടത്തിയ ഈ വിലപിടിപ്പുള്ള പുരാവസ്തുക്കൾ സൂക്ഷ്മമായി പരിശോധിച്ച്  മൂന്ന് ബിസി 1400 പഴക്കമുള്ള യഥാർത്ഥ ശകലങ്ങളാണിവയെന്ന് സ്ഥിരീകരിച്ചതായി  നാക്കോൾ ആർട്ടിഫാക്‌ട്‌സ് ആൻഡ് മ്യൂസിയം വിഭാഗം ഡയറക്ടർ സുൽത്താൻ അൽ ദുവൈഷ് പറഞ്ഞതായി കുന റിപ്പോർട്ട് ചെയ്തു