കുവൈത്ത് സിറ്റി: രാജ്യത്തിൽ മനപ്പൂർവമായി കോഴിയിറച്ചി ക്ഷാമം ഉണ്ടാക്കുന്നതും ആയി ബന്ധപ്പെട്ട് കോംപറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി ചില ഇറച്ചി വിതരണ കമ്പനികൾക്ക് സമൻസ് അയച്ചു.
മന്ത്രാലയത്തിന്റെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന നിരവധി ചിക്കൻ സപ്ലൈ കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങളുടെ വിതരണ അളവ് മനഃപൂർവം കുറച്ചെന്നാരോപിച്ചാണ് സമൻസ് അയച്ചതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
നിയമ പ്രകാരം ഉത്പന്നങ്ങളുടെ സ്റ്റോക്ക് കുറയുമെന്ന സൂചന കമ്പനികൾ മൂന്നുമാസം മുൻപെങ്കിലും വാണിജ്യ മന്ത്രാലയത്തെ അറിയിക്കേണ്ടതാണ് എന്നാൽ മേൽപ്പറഞ്ഞ കമ്പനികൾ ഇതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സിപിഎ ഉദ്യോഗസ്ഥർ ഈ വിതരണ കമ്പനികൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു