കുവൈത്ത് സിറ്റി : സുരക്ഷാ കാരണങ്ങളാൽ താൽക്കാലികമായി അടച്ച ഇന്ത്യൻ എംബസിയുടെ അബ്ബാസിയയിലെ ബിഎൽഎസ് ഔട് സോഴ്സ്സിംഗ് കേന്ദ്രം ഇന്ന് തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും. സമാന കാരണത്താൽ അടച്ചിട്ടിരുന്ന ഫഹാഹീൽ BLS കേന്ദ്രം കഴിഞ്ഞ ആഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു.
BLS കേന്ദ്രങ്ങളുടെ കേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം:
ഫഹാഹീൽ, അബ്ബാസിയ – ശനി മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ വൈകീട്ട് 6 മണി വരെ. അവസാന ടോക്കൺ വിതരണം വൈകീട്ട് 5.15 മണി വരെ ആയിരിക്കും.
വെള്ളിയാഴ്ച പ്രവർത്തനം ഉണ്ടായിരിക്കുന്നതല്ല.
കുവൈത്ത് സിറ്റി – രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയും . വൈകീട്ട് 4മണി മുതൽ 8 മണിവരെയും ആയിരിക്കും. അവസാന ടോക്കൺ വിതരണം വൈകീട്ട് 7.30 മണി വരെ.