കുവൈത്ത് സിറ്റി : കുരങ്ങു പനി നിർണ്ണയിക്കുന്നതിനുള്ള പി. സി. ആർ പരിശോധന സംവിധാനം കുവൈത്തിൽ എത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും ഇവരുമായി സമ്പർക്കം പുലർത്തിയവർക്കും പ്രതിരോധ വാക്സിൻ നൽകുന്നതിനായി ആരോഗ്യ മന്ത്രാലയം ഓർഡർ നൽകിയതായും ഇത് ഉടൻ തന്നെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യത്ത് ഇത് വരെയായി കുരങ്ങു പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.എങ്കിലും ഏത് സാഹചര്യം നേരിടുന്നതിനും സജ്ജമാണെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.രാജ്യത്തേക്ക് രോഗം പടരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.