ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 3ന്  കുവൈത്തിൽ നിന്ന് പുറപ്പെടും

0
26

കുവൈത്ത് സിറ്റി: കൊറോണ പകർച്ചവ്യാധി മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 3ന്  കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്  വിശുദ്ധ ഭൂമിയിലേക്ക് പുറപ്പെടും. നിലവിലെ തീർത്ഥാടന സീസണിലേക്കായി സമഗ്രമായ പദ്ധതി തയ്യാറാക്കിയതായി  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ യൂസഫ് അൽ-ഫൗസാൻ വ്യക്തമാക്കി. 20 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

തിരക്കേറിയ യാത്രാ സമയങ്ങളിലും ഈദ് അൽ അദ്‌ഹ അവധി ദിവസങ്ങളിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി എയർപോർട്ട് സ്റ്റാഫ് അംഗങ്ങളുമായും മറ്റ് അധികൃതരുമായും സർക്കാർ നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി അൽ-ഫൗസാൻ പറഞ്ഞു.