കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് ഫെസിലിറ്റേഷൻ ‘ പരിപാടി സംഘടിപ്പിച്ചു

0
27

കുവൈത്ത് സിറ്റി: ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സമാന രീതിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാന ഫെസിലിറ്റേഷൻ പരിപാടികൾ സംഘടിപ്പിക്കുമെന്ന്  ഇന്ത്യൻ അംബാസഡർ  സിബി ജോർജ്ജ് പറഞ്ഞു.

പശ്ചിമബംഗാൾ സംസ്ഥാനത്തിൻറെ സാംസ്കാരിക വാണിജ്യ സാങ്കേതിക  മേഖലകൾ ഉൾപ്പെടെ സർവ മികവുകളെ പറ്റിയും അംബാസിഡർ എടുത്തുപറഞ്ഞു

പരിപാടിക്കിടെ, പശ്ചിമ ബംഗാളിനെക്കുറിച്ചും അവിടെ  ടൂറിസത്തെക്കുറിച്ചുമുള്ള ഒരു ഡോക്യുമെന്ററിയും അവതരിപ്പിച്ചു. അതോടൊപ്പം ബംഗാളി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.പരമ്പരാഗത ഗാനങ്ങൾ, ബാവുൾ, സന്താൽ നൃത്തങ്ങളും ഉൾപ്പെടുത്തിയിരുന്നു

ജൂൺ 21 ന് എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിക്കുന്നതിൽ പങ്കാളികളായ  വിവിധ യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും ആയുർവേദ ക്ലിനിക്കുകളിലെയും യോഗാ പരിശീലകർ, പ്രകടനം നടത്തിയ കലാകാരന്മാർ, സന്നദ്ധപ്രവർത്തകർ, അസോസിയേഷൻ നേതാക്കൾ, പ്രതിനിധികൾ എന്നിവരെയും ചടങ്ങിൽ അംബാസഡർ അനുമോദിച്ചു.

. എംബസി കഴിഞ്ഞയാഴ്ച നടത്തിയ ഇന്ത്യ വീക്കിലി ഓൺലൈൻ ക്വിസ്- യോഗ വിജയികൾക്കുള്ള സമ്മാനങ്ങളും അംബാസഡർ വിതരണം ചെയ്തു.