കുവൈത്ത് സിറ്റി : ആപ്പിൾ പേ സേവനം കുവൈത്തിൽ വൈകാതെ നിലവിൽ വരും . കുവൈത്ത് ധനമന്ത്രാലയ അധികൃതരും ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയും ആപ്പിൾ കമ്പനിയും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയിലെത്തി. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സേവന നികുതിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളായിരുന്നു ഐ ഫോൺ പേ സേവനം ആരംഭിക്കുന്നതിനു തടസ്സമായത് . എന്നാൽ എല്ലാ തടസ്സങ്ങളും അതോറിറ്റിയുടെ സഹകരണത്തോടെ ധന മന്ത്രാലയം നീക്കം ചെയ്തതുവെന്നും ആയതിനാൽ വൈകാതെ തന്നെ സേവനം ആരംഭിക്കാൻ സാധ്യമാകുമെന്നും അധികൃതർ വ്യക്തമാക്കി.