കുവൈത്ത് സിറ്റി : പ്രവാസികൾക്ക് സന്ദർശ്ശക കുടുംബ വിസകൾ ലഭിക്കുന്നതിനു ശമ്പള പരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച നിർദേശം പരിഗണനയിൽ. വിസകൾ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പളപരിധി 300 ദിനാർ ആയി നിജപ്പെടുത്താൻ താമസ വിഭാഗം നിർദ്ദേശം സമർപ്പിച്ചിരുന്നു. നിർദ്ദേശത്തിൽ മാതാപിതാക്കളുടെ സന്ദർശ്ശക വിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി 600 ദിനാറായി നിജപ്പെടുത്തണമെന്നും ഉൾപ്പെടുത്തിയതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം, കുവൈത്ത് ആഭ്യന്തര മന്ത്രാലയം കുടുംബ സന്ദർശ്ശക വിസകളും വിനോദ സഞ്ചാര വിസകളും നൽകുന്നത് താൽക്കാലികമായി നിർത്തി വച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് താമസ കാര്യ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിനു പുതിയ നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്.