സന്ദർശക വിസകൾ നൽകുന്നത് നിർത്തിവെക്കാനുള്ള കാരണം നിയമലംഘനങ്ങൾ വർധിച്ചത്

0
8

കുവൈത്ത് സിറ്റി:  കുവൈത്തിൽ  എല്ലാ ടൂറിസ്റ്റ്, ഫാമിലി വിസിറ്റ് വിസകളും നിർത്താനുള്ള കാരണം, സന്ദർശക വിസ കളിൽ രാജ്യത്തേക്ക് വന്ന് തിരികെ  പോകാത്ത നിയമലംഘകർ വർധിച്ച സാഹചര്യത്തിലാണെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തു. ഇത്തരത്തിലുള്ള  20,000 ത്തോളം വിസ നിയമ ലംഘകരാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി മാത്രമായി രാജ്യത്തുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 70,000 ത്തോളം പ്രവാസികളാണ് 2022-ൽ ടൂറിസ്റ്റ്, ഫാമിലി വിസയിൽ രാജ്യത്ത് പ്രവേശിച്ചത് . അതേസമയം, വിസ  ചില രാജ്യക്കാർക്ക് വിമാനത്താവളത്തിൽ നേരിട്ട് അനുവദിക്കുന്ന ഇലക്ട്രോണിക് വിസ സംവിധാനം തുടരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി അൽറായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്  .