പ്രവാസി അധ്യാപക റിക്രൂട്ട്മെൻറ്; അടുത്തമാസം മുതൽ ഔട്ട്‌സോഴ്‌സിംഗ് പദ്ധതിയിൽ പുതിയ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ MOE പുനരാരംഭിക്കും

0
12

കുവൈത്ത് സിറ്റി: കൊറോണ ബാധയെത്തുടർന്ന് രണ്ട് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഔട്ട്‌സോഴ്‌സിംഗ് പദ്ധതിയിൽ പുതിയ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്ത മാസം പുനരാരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫലസ്തീൻ ജോർദാൻ എന്നിവിടങ്ങളിൽ നിന്നായി  ഏകദേശം 1,400 അധ്യാപകർ അധ്യാപക ഒഴിവുകളിലേക്ക്  ( സ്പെഷ്യലൈസേഷനുകളിൽ) കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി ചെയ്യാൻ ഓൺലൈനായി അപേക്ഷിച്ചതായി അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്തു.  അപേക്ഷകരിൽ നിന്ന് തരംതിരിച്ച് തിരഞ്ഞെടുക്ക വരുടെ പട്ടിക തയ്യാറാക്കി പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒസാമ അൽ സുൽത്താന്റെ നേതൃത്വത്തിലുള്ള എക്‌സ്‌റ്റേണൽ കോൺട്രാക്‌ടിംഗ് കമ്മിറ്റിക്ക് കൈമാറുന്നതിനായി നടപടികൾ തുടങ്ങിയതായും റിപ്പോർട്ടിലുണ്ട് .

2022-23 അധ്യയന വർഷത്തേക്ക്  ഇംഗ്ലീഷ്, ഫ്രഞ്ച്, സയൻസ്, ഫിസിക്‌സ്, ജിയോളജി, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ സ്‌പെഷ്യലൈസേഷനുകൾക്കാണ് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്.