കുവൈത്ത് സിറ്റി : സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് കുവൈത്ത് വിദേശ കാര്യ മന്ത്രാലയത്തിലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ വിഭാഗം ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മിഷാൽ അൽ മുദാഫ് ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞദിവസം മന്ത്രാലയത്തിലെ റവന്യൂ സ്റ്റാമ്പ് മെഷീനുകളിലും കെ. നെറ്റ് ഉപകരണങ്ങളിലും ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് മന്ത്രാലയത്തിലെ അറ്റസ്റ്റേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു കാല താമസം നേരിട്ടിരുന്നു. ഇതാണ് ഇപ്പോൾ പരിഹരിക്കപ്പെട്ടത്