കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് പോസിറ്റീവ് ആകുന്ന വ്യക്തിയെ രോഗബാധ സ്ഥിരീകരിച്ചത് മുതൽ അഞ്ച് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യും. അതിനുശേഷം അഞ്ച് ദിവസം കൂടി ഇയാൾ ഫേസ് മാസ്ക് ധരിക്കണമെന്ന പുതിയ വ്യവസ്ഥ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഷ്ലോനിക്’ ആപ്പിന് പകരം ഇമ്മ്യൂൺ ആപ്പ് വഴിയാകും കോവിഡ് കേസുകൾ ഇനി നിരീക്ഷിക്കുക. കോവിഡ് ബാധിതനാകുന്ന അയാളുടെ ഇമ്മ്യൂൺ ആപ്പ് സ്വയമേധയാ ചുവപ്പായി മാറുമെന്നും മന്ത്രാലയം വിശദീകരിച്ചു.ആഗോള തലത്തിലും രാജ്യത്തും കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണു വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്
.