കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്ത്‌ സിറ്റി  :  കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു. കോഴിക്കോട് പയ്യോളിക്കടുത്ത് മൂടാടി സ്വദേശിയാണ്

കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം
മലയാള മനോരമ കുവൈത്ത് ബ്യൂറോയിൽ ഫോട്ടൊ ഗ്രാഫറായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ  ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. കേരള പ്രസ് ക്ലബ് കുവൈത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. 

മകളുടെ വിവാഹത്തോട്‌ അനുബന്ധിച്ച്‌ കഴിഞ്ഞ മാസം 22 നാണു നാട്ടിൽ പോയത്‌.  കോഴിക്കോട്‌ ജില്ലയിലെ മൂടാടി സ്വദേശിയായാണു. ഭാര്യ ഫൗസിയ. മക്കൾ -അബീന പർവീൻ, അദീന. മരുമകൻ: അജ്മൽ. പിതാവ്: പൊയിലിൽ ഇബ്രാഹിംകുട്ടി. മാതാവ്‌  ആയിഷ