ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.

0
20

കുവൈറ്റിലെ മാധ്യമ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഗഫൂർ മൂടാടി (51) യുടെ അകാല വിയോഗത്തിൽ മലയാളി മീഡിയ ഫോറം കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോട് മൂടാടി സ്വദേശി ആയിരുന്ന ഗഫുർ കുവൈറ്റിലെ മാധ്യമരംഗത്ത് നിറസാന്നിധ്യമായിരുന്നു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിലെ നിരവധി സംഘടനകളുമായി വളരെ അടുത്ത് പ്രവർത്തിച്ചിരുന്ന ഗഫൂർ മികച്ച ഒരു സംഘാടകൻ കൂടി ആയിരുന്നുവെന്നും മലയാളി സമൂഹത്തിന് സഹായകരമായതും, ഓർക്കാനുള്ളതുമായ നിരവധി മുഹൂർത്തങ്ങൾ പകർത്തിയാണ് അദ്ധേഹം വിടവാങ്ങുന്നതെന്നും മലയാളി മീഡിയ ഫോറം കുവൈത്ത് അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ എത്തിയതായിരുന്നു ഇതിനിടെയാണ് ആകസ്മിക വിയോഗം സംഭവിച്ചത് .