46 സ്ഥലങ്ങളിൽ ഈദ്‌ ഗാഹ് നടത്താൻ അനുമതി നൽകിയതായി കുവൈത്ത് മതകാര്യ മന്ത്രാലയം

0
13

കുവൈത്ത് സിറ്റി :  46 സ്ഥലങ്ങളിൽ ഈദ്‌ ഗാഹ് നടത്താൻ അനുമതി നൽകിയതായി കുവൈത്ത് മതകാര്യ മന്ത്രാലയം അറിയിച്ചു.  മതകാര്യ മന്ത്രാലയത്തിനു കീഴിലുള്ളതും അല്ലാത്തതുമായ എല്ലാ മസ്ജിദുകൾക്കും പുറമെയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

മൈദാനങ്ങൾ യുവജന കേന്ദ്രങ്ങൾ, സ്‌പോർട്‌സ് സ്‌റ്റേഡിയങ്ങൾ എന്നിവിടങ്ങളിലാണ്  ഈദ്‌ ഗാഹിനു അനുമതി നൽകിയിരിക്കുന്നത്‌.

കുവൈത്ത് സിറ്റി, ഫർവാനിയ  , അഹമ്മദി ഗവർണേറ്റുകളിൽ പത്തു വീതവും ജഹ്‌റ , ഹവല്ലി ഗവർണ്ണറേറ്റിൽ 6 വീതവും, മുബാറക് അൽ കബീർ ഗവർണ്ണറേറ്റിൽ 4 എന്നിങ്ങനെ  46 ഇടങ്ങളിലാണു ഈദു ഗാഹുകൾ ഉണ്ടായിരിക്കുക.

ഈദ്‌ ഖുതുബയിൽ ദേശീയ ഐക്യത്തിനും ഭരണാധികാരികളുടെ ആയുർ ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് മന്ത്രാലയം ഖതീബുമാർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്.