KIA സേവനങ്ങളെക്കുറിച്ച് യാത്രക്കാർക്ക് അഭിപ്രായം രേഖപ്പെടുത്താൻ പുതിയ സംവിധാനം

കുവൈത്ത് സിറ്റി: കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ സേവനങ്ങളിലുള്ള  യാത്രക്കാരുടെ സംതൃപ്തി അറിയുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുതിയ സർവീസ് ആരംഭിച്ചു. വിമാനത്താവളത്തിലെ സേവനങ്ങളിലെ മേന്മയും പോരായ്മയും ഉൾപ്പെടെ എല്ലാ അഭിപ്രായങ്ങളും യാത്രക്കാരിൽ നിന്ന്  ശേഖരിക്കാൻ പുതിയ സേവനം സഹായിക്കുമെന്ന് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സലേഹ് അൽ ഫദാഗി പറഞ്ഞു.

ഇതിലൂടെ  സേവനങ്ങളുടെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയാണ് ലക്ഷപ്പെടുന്നത്. എളുപ്പത്തിലുള്ള ആശയവിനിമയത്തിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി യാത്രക്കാരുടെ ഡാറ്റയും ഫോൺ നമ്പറും നൽകി, യാത്രക്കാർക്ക് ഒരു ബാർകോഡ് ഉപയോഗിച്ച് എയർപോർട്ട് ലോഞ്ചുകളിൽ അവരുടെ അഭിപ്രായങ്ങൾ സമർപ്പിക്കാമെന്ന് അൽ-ഫദാഗി വിശദീകരിച്ചു.  പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഗുണനിലവാര നിയന്ത്രണ വിഭാഗം സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.