ത്യാഗസ്മരണയിൽ ഗൾഫിൽ ഇന്ന് ബലിപെരുന്നാൾ

0
29

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്‌മരണകളുണർത്തി ഗൾഫിലെ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. രാവിലെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടന്നു. ദുൽഹജ്ജ് മാസം പത്തിനാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. കേരളത്തിൽ ബലിപെരുന്നാൾ ഞായറാഴ്ചയാണ്

പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മായീലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണു വിശ്വാസികള്‍ക്കു ബലിപെരുന്നാള്‍ . പ്രവാചകൻ ഇബ്റാഹീം മകനെ ദൈവ മാർഗത്തിൽ സമർപ്പിക്കാൻ സന്നദ്ധനായതിനോടുള്ള ഐക്യദാർഢ്യമാണ് പെരുന്നാൾ ദിനത്തിലെ ബലി.കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം ആഘോഷങ്ങളെന്ന് വിവിധ രാജ്യങ്ങൾ നിർദേശം നൽകിയിട്ടുണ്ട്.