കുവൈത്ത് സിറ്റി: തലസ്ഥാനത്തും ജഹാറ ഗവർണറേറ്റിലുമായി നടത്തിയ സുരക്ഷാ പരശോധനയിൽ വിവിധ രാജ്യക്കാരായ 4 ഭിക്ഷാടകർ ഉൾപ്പെടെ താമസ തൊഴിൽ നിയമങ്ങൾ ലംഘകരായ 9 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.