കുവൈത്തിൽ കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചത് അമ്മയെന്ന് തെളിഞ്ഞു

0
18

കുവൈത്ത് സിറ്റി: വെസ്റ്റ് അബ്ദുല്ല അൽ മുബാറക് പ്രദേശത്ത് കുട്ടിയുടെ മൃതദേഹം  ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകിയെ തിരിച്ചറിഞ്ഞതായി  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുട്ടിയുടെ അമ്മ തന്നെയാണ് സംഭവത്തിന് പിന്നിൽ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി

കഴിഞ്ഞ ഫെബ്രുവരിയിലാണ് കുട്ടിയെ  അമ്മ കൊലപ്പെടുത്തിയത് മൃതദേഹം 5 ദിവസത്തോളം വസതിയിൽ സൂക്ഷിച്ച ശേഷം വേസ്റ്റ് ആണെന്ന് വ്യാജേന ഉപേക്ഷിക്കുകയായിരുന്നു . പിന്നീട് ഇവർ കുട്ടിയെ കാണാതായതായി പരാതി നൽകി.