ഭീകര പട്ടികയിൽ നിന്ന് പൗരന്മാരുടെ പേരുകൾ നീക്കം ചെയ്യൽ; യുഎൻ ഉദ്യോഗസ്ഥൻ അടുത്ത മാസം കുവൈത്ത് സന്ദർശിക്കും.

0
26

കുവൈത്ത് സിറ്റി: യുഎൻഎസ്‌സിയുടെ ഭീകര പട്ടികയിൽ നിന്ന് കുവൈത്ത് പൗരന്മാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് കുവൈറ്റ് അധികൃതരുമായി സംസാരിക്കാൻ യുഎൻ ഉദ്യോഗസ്ഥൻ അടുത്ത മാസം കുവൈറ്റ് സന്ദർശിക്കും. യുഎൻ ഓംബുഡ്‌സ്‌പേഴ്‌സൺ റിച്ചാർഡ് മലഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം ഓഗസ്റ്റ് മൂന്നാം വാരത്തിൽ കുവൈറ്റിലെത്തി യുഎൻഎസ്‌സി പ്രമേയങ്ങൾ നടപ്പാക്കുന്നതിനുള്ള കുവൈറ്റ് കമ്മിറ്റി ചെയർമാൻ ഹമദ് അൽ മഷാനുമായി കൂടിക്കാഴ്ച നടത്തും.

വിദേശകാര്യ മന്ത്രാലയം നടത്തുന്ന പുനരധിവാസ പരിപാടി വിജയകരമായി പൂർത്തിയാക്കിയ കുവൈത്ത് സ്വദേശികളുടെ പേരുകൾ യുഎൻഎസ്‌സി ഭീകര പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള മുൻവ്യവസ്ഥകൾ നിറവേറ്റുന്നത് യോഗത്തിൽ ചർച്ച ചെയ്യും.