നാലു പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ മുതിർന്ന അംഗവും, കല കുവൈറ്റ് മുൻ കേന്ദ്ര ഭാരവാഹിയുമായ ജെ ആൽബർട്ടിന് കല കുവൈറ്റ് യാത്രയയപ്പ് നൽകി. കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ജെ സജി സ്വാഗതം പറഞ്ഞു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് ശൈമേഷ് ,കലാ വിഭാഗം സെക്രട്ടറി സണ്ണി ശൈലേഷ് , കേന്ദ്ര കമ്മിറ്റി അംഗം സി കെ നൗഷാദ്, ലോകകേരള സഭ അംഗം ആർ നാഗനാഥൻ, ഡോ.അമീർ അഹമ്മദ് ( ഐ ഡി എഫ് പ്രെസിഡന്റ് ) ,ഷേർളി (പി പി എഫ് സെക്രട്ടറി ), കെ.വിനോദ് (പി പി എഫ് ) , രമ അജിത്ത് (വനിതാവേദി ), കലയുടെ മുതിർന്ന പ്രവർത്തകരായ സി കൃഷ്ണൻ , ജോസ് മുട്ടം , സലിം രാജ്, ടി ആർ സുധാകരൻ,അനിൽ സ്മൃതി തുടങ്ങി നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ് യോഗത്തിന് നന്ദി പറഞ്ഞു.