2000ത്തോളം ഇന്ത്യൻ നഴ്‌സുമാർ 2 മാസത്തിനകം കുവൈത്തിൽ എത്തും

0
36

കുവൈത്ത് സിറ്റി: രണ്ട് മാസത്തിനുള്ളിൽ ഏകദേശം 2000 ഇന്ത്യൻ നഴ്‌സുമാർ കുവൈത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് കുവൈത്ത് ദിനപത്രം റിപ്പോർട്ട് ചെയ്തു.

രണ്ട് വർഷം മുമ്പ് കുവൈത്തിലെ സ്വകാര്യ ഹെൽത്ത് സെക്ടർ ഉണ്ടാക്കിയ കരാർ പ്രകാരമാണ് നഴ്സുമാരെ എത്തിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു  റിക്രൂട്ട്മെൻറ് നടപടികൾ ഇത്രയും വൈകിയതെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ ഉദ്ധരിച്ച് അൽ റായ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ നിന്നു ആകെ 2,700 ഓളം  നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായിരുന്നു തൊഴിൽ കരാർ. ഇവരിൽ 700 നഴ്‌സുമാർ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കുവൈറ്റിൽ എത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവർ രണ്ട് മാസത്തിനുള്ളിൽ എത്തുമെന്നും അൽ റായി റിപ്പോർട്ടിലുണ്ട്.

സമീപ വർഷങ്ങളിൽ, ഇന്ത്യ-കുവൈത്ത് ബന്ധം വിവിധ മേഖലകളിൽ മെച്ചപ്പെട്ടിരുന്നു. 2020ൽ കുവൈറ്റിലെ ഇന്ത്യൻ അംബാസഡറായി ജോർജിനെ നിയമിച്ചതോടെ ബന്ധം കൂടുതൽ മെച്ചപ്പെട്ടു.