ഇന്ത്യൻ നാവിക സേനയുടെ  INS- TEG പടക്കപ്പൽ  കുവൈത്തിലെ ഷുവൈഖ്‌ തുറമുഖത്ത്‌ എത്തി.

0
30

കുവൈത്ത് സിറ്റി : ഇന്ത്യൻ നാവിക സേനയുടെ  INS- TEG പടക്കപ്പൽ  കുവൈത്തിലെ ഷുവൈഖ്‌ തുറമുഖത്ത്‌ എത്തി. തുറമുഖ അധികൃതർ , ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, പ്രതിരോധ വിഭാഗം എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമെത്തി ശുവൈഖ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലിനെ സ്വീകരിച്ചു.

ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളിൽ സമുദ്ര സുരക്ഷ അനുവദിക്കുകയും , വിവിധ രാജ്യങ്ങളുമായി ചേർന്ന് നാവിക അഭ്യാസ പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന INS – TEG ന്റെ കുവൈത്ത്‌ സന്ദർശ്ശനം ഇന്ത്യ – കുവൈത്ത് ഉഭയകക്ഷി ബന്ധങൾ ശക്തിപ്പെടുത്താൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.