കുവൈത്തിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിക്കുന്നു

0
29

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കോവിഡ്‌ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ വീണ്ടും തിരക്ക്‌ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് കേസുകളിൽ വീണ്ടും വർദ്ധന വന്ന സാഹചര്യത്തിൽ കൂടിയാണിത്. മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിലെ വാക്സിനേഷൻ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ഇതും ” ആദ്യ ഡോസ് സ്വീകരിച്ചത് 35 ലക്ഷത്തോളം പേരാണു . വാക്സിനേഷൻ സ്വീകരിക്കാൻ അർഹരായവരിൽ 87.62 ശതമാനം വരുമിത്. മുപ്പത്തി മൂന്നര ലക്ഷത്തോളം പേർ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി ,84.81 ശതമാനം വരുമിത്. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 1386614 ആയി .നാലാമത്തെ ഡോസ്‌ സ്വീകരിക്കുന്നതിനും ആളുകൾ വലിയ തോതിൽ എത്തുന്നുണ്ട്‌.