അഹമ്മദിയിൽ തെരുവ് കച്ചവടക്കാര്‍ക്കെതിരെ നടപടിയുമായി മുനിസിപ്പാലിറ്റി

0
25

കുവൈത്ത് സിറ്റി: അഹമ്മദിയിൽ തെരുവ് കച്ചവടക്കാര്‍ക്കെതിരെ നടപടിയുമായി മുനിസിപ്പാലിറ്റി. 72 നിയമലംഘനങ്ങൾ കണ്ടെത്തുകയും 20 മൊബൈൽ വാഹനങ്ങൾ  അധികൃതർ പിരിച്ചെടുക്കുകയും ചെയ്തതായി  അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

അഹമ്മദി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് വകുപ്പ് ഡയറക്ടർ ഫൈസൽ അൽ ഒതൈബിയെ ഉദ്ധരിച്ചുകൊണ്ടാണ് വാർത്ത. ജൂലൈ 9 മുതൽ 15 വരെയുള്ള കാലയളവിൽ ഗവർണറേറ്റിന്റെ എല്ലാ മേഖലകളിലും മുനിസിപ്പാലിറ്റി തെരുവ് കച്ചവടക്കാരെയും മൊബൈൽ ഔട്ട്ലെറ്റ് വാഹനങ്ങളെയും പരിശോധിക്കുന്നതിനുള്ള ഫീൽഡ് ടൂറുകൾ ശക്തമാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.

അൽ ദഹർ, ജാബർ അൽ-അലി, ഫഹദ് അൽ-അഹമ്മദ്, ഉമ്മുൽ-ഹൈമാൻ തുടങ്ങിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് മിക്ക ലംഘനങ്ങളും കണ്ടെത്തിയൊന്നും അദ്ദേഹം വ്യക്തമാക്കി.