ALFA ഷൂട്ടിംഗ് റേഞ്ചിൽ കുവൈത്ത് കോസ്റ്റ് ഗാർഡിൻ്റെ പരിശീലനം, സമുദ്രയാത്രക്കാർ ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്ത് കോസ്റ്റ് ഗാർഡ് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ബൗബിയാൻ, ഫൈലാക ദ്വീപുകൾക്ക് സമീപമുള്ള മറൈൻ ഷൂട്ടിംഗ് റേഞ്ചിൽ (ALFA)  ഷൂട്ടിംഗ് അഭ്യാസം നടത്തുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫൈലാക്ക ദ്വീപിൽ നിന്ന് വടക്കുകിഴക്കായി 2.8 നോട്ടിക്കൽ മൈൽ അകലെയാണ് ഷൂട്ടിംഗ് ഏരിയ. എല്ലാ കടൽയാത്രക്കാരോടും ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് അകന്നു നിൽക്കണമെന്നും ആഭ്യന്തരമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.