കുവൈത്ത് സിറ്റി: കിഴക്കൻ കുവൈറ്റിലെ അൽ അഹമ്മദി ഗവർണറേറ്റിലെ ഉമ്മുൽ ഹൈമാനിൽ മലിനീകരണ തോത് ഉയർന്നതു കാരണം ജനവാസയോഗ്യമല്ലാതായതായി കുവൈത്ത് കോടതി പ്രസ്താവിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഫാക്ടറികൾ മൂലമുണ്ടാകുന്ന മലിനീകരണം കാരണം ഇവിടം ജീവിക്കാൻ യോഗ്യമല്ല എന്ന് കോടതി അഭിപ്രായപ്പെട്ടു.
ഈ വിധി പ്രദേശത്തെ 56,000 നിവാസികൾക്ക് ഗുണം ചെയ്യുമെന്ന് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.