കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് അൽ സബാഹ് അൽ സാലിമിനെ നിയമിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് അമീരി ഉത്തരവ് വൈകാതെ പുറപ്പെടുവിക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
2003 മുതൽ 2011 വരെ കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയും ആയിരുന്നു ശൈഖ് മുഹമ്മദ്. ആധുനിക കുവൈത്തിന്റെ രണ്ടാമത്തെ അമീർ ആയ ശൈഖ് സബാഹ് അൽ സാലിമിന്റെ പുത്രനുമാണ്.
1955 ഒകടോബർ 10 നു കുവൈത്ത് സിറ്റിയിൽ ആണ് ജനനം. 1993 മുതൽ 2003 വരെ പത്ത് വര്‍ഷത്തോളം അമേരിക്കയിലെ കുവൈറ്റ് അംബാസഡറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.