ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്കാണ് പ്രഖ്യാപിക്കുന്നത്. സുററൈ പോട്രിലെ പ്രകടനത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി പരിഗണനയിലുണ്ട് എന്നാണ് സൂചന. അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കും.
ഈ ചിത്രത്തിലെ പ്രകടനത്തിന് ബിജുമേനോനെ മികച്ച സഹനടനായി പരിഗണിക്കുന്നുണ്ട്. മികച്ച ശബ്ദലേഖനത്തിനുളള പുരസ്കാരത്തിന് ‘മാലിക്കും’ പരിഗണനയില്‍.