അൽ-സബാഹ് മെഡിക്കൽ ഡിസ്ട്രിക്റ്റിലെ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റലിൽ പകൽ സമയ തൊഴിൽ നിയന്ത്രണം ലംഘിച്ചു

0
28

കുവൈത്ത് സിറ്റി: അൽ-സബാഹ് മെഡിക്കൽ ഡിസ്ട്രിക്റ്റിലെ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റലിൽ പകൽ സമയത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി നിയമം ലംഘിച്ചതായി മാനവവിഭവശേഷി അതോറിറ്റിയിലെ നാഷണൽ സെന്റർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി കണ്ടെത്തിയതായി അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഉച്ചയ്ക്ക് തൊഴിലാളികളെ ജോലി ചെയ്യിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം എത്രത്തോളം നടപ്പാക്കി എന്ന് ഉറപ്പാക്കാൻ സംഘം ബുധനാഴ്ച ആശുപത്രിയിൽ പരിശോധന നടത്തിയതായി നൂൺ വർക്ക് ടീ തലവൻ ഹമദ് അൽ-മഖിയാൽ പറഞ്ഞു.

നിയമം ലംഘനം ശ്രദ്ധയിൽപ്പെടുന്ന സ്ഥലങ്ങളിൽ നൂൺ വർക്ക് ടീം നോട്ടീസ് നൽകുന്നുണ്ട്.
രാവിലെ 11 മണി മുതൽ വൈകുന്നേരം 4 വരെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് വിലക്കുന്ന നിയമം മാനിക്കണമെന്നാണ് ഇതിലുള്ളത്” ഇത് ഒരു മുന്നറിയിപ്പായി തൊഴിലുടമയ്ക്ക് കൈമാറും.

ജൂൺ ഒന്ന് മുതൽ സംഘം 330 സൈറ്റുകൾ സന്ദർശിച്ചു, 290 നിയമലംഘനങ്ങൾ കണ്ടെത്തിയതായും അൽ-മഖിയാൽ പറഞ്ഞു.