രണ്ട് എണ്ണ കമ്പനികൾ തൊഴിൽ പരസ്യം നൽകാതെ നിയമനം നടത്തുന്നതായി പരാതി

0
21

കുവൈത്ത് സിറ്റി: കുവൈത്ത് ഫോറിൻ പെട്രോളിയം എക്‌സ്‌പ്ലോറേഷൻ കമ്പനിയും (KUFPEC) കുവൈത്ത് പെട്രോളിയം ഇന്റർനാഷണലും (KPI) റിക്രൂട്ട്‌മെന്റ് ചട്ടങ്ങളും നാഷണൽ ലേബർ സപ്പോർട്ട് നിയമവും ലംഘിച്ച് നിയമനം നടത്തുന്നതായി എംപി ബദർ അൽ ഹുമൈദി ആരോപിച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം എണ്ണമന്ത്രിയായ മുഹമ്മദ് അൽ-ഫാരെസിനോട് മറുപടി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ഈ കമ്പനികൾ തൊഴിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാതെ നിയമനം നടത്തുന്നതായി വിവരം ലഭിച്ച സാഹചര്യത്തിൽ 2000 മുതൽ ഇന്നുവരെ പ്രസിദ്ധീകരിച്ച റിക്രൂട്ട്‌മെന്റ് ചട്ടങ്ങളുടെയും തൊഴിൽ പരസ്യങ്ങളുടെയും പകർപ്പുകൾ നൽകാൻ അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.