വ്യാഴാഴ്ച മുതൽ കുവൈത്തിൽ വാർഷിക രക്തദാന ക്യാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

0
28

കുവൈത്ത് സിറ്റി: വ്യാഴാഴ്ച മുതൽ കുവൈത്തിൽ വാർഷിക രക്തദാന ക്യാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാഖി അധിനിവേശത്തിന്റെ 32-ാം വാർഷികത്തോടനുബന്ധിച്ച് ആണിത്. ജാബ്രിയ ഏരിയയിലെ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിലും മറ്റ് കേന്ദ്രങ്ങളിലും രാവിലെ8 മണി മുതൽ രാത്രി 8 മണി വരെ ദാതാക്കളെ സ്വീകരിക്കുമെന്ന് മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സേവന വിഭാഗം ഡയറക്ടർ ഡോ. റീം അൽ-റദ്‌വാൻ അറിയിച്ചു.കഴിഞ്ഞ വർഷം 359 രക്തപാക്കറ്റുകൾ
ദാതാക്കൾ ക്യാമ്പയിൻ വഴി നൽകിയിരുന്നു