കുവൈത്ത് സിറ്റി : കുവൈത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ അംഗീകാരം നൽകി അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ 12 മന്ത്രിമാരാണ് പുതിയ സർക്കാറിൽ ഉള്ളത്. പാർലമെന്റിനെ പ്രതിനിധീകരിച്ചു കഴിഞ്ഞ മന്ത്രി സഭയിൽ
അംഗങ്ങളായ 3 മന്ത്രിമാരെ ഒഴിവാക്കിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തിനിടെ കുവൈത്തിലെ അഞ്ചാമത്തെ സർക്കാർ ആണിത്.
ഷൈഖ് തലാൽ ഖാലിദ് അൽ സബാഹാണ് ഒന്നാം ഉപപ്രധാന മന്ത്രി. അദ്ദേഹത്തിന് പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ മൂന്നു മന്ത്രിമാരുടെ അധിക ചുമതല നൽകിയത് മാറ്റിനിർത്തിയാൽ മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ കാര്യമായ മാറ്റം ഇല്ല. മന്ത്രിസഭയിലെ ഏക വനിത സാന്നിധ്യമാണ് റാണ അൽ-ഫാരെസ്.
പുതിയമന്ത്രിമാരും വകുപ്പുകളും:
1.തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് : ഉപപ്രധാനമന്ത്രി, പ്രതിരോധം, ആഭ്യന്തരം
2.ഡോ. മുഹമ്മദ് അബ്ദുൾ ലത്തീഫ് അൽ-ഫാരിസ്: ഉപപ്രധാനമന്ത്രി, എണ്ണ,കാബിനറ്റ് കാര്യം
3) ഇസ്സ അഹമ്മദ് മുഹമ്മദ് ഹസൻ അൽ-കന്ദരി: ഭവന, നഗര വികസനം ദേശീയ അസംബ്ലി കാര്യം
4) ഡോ. അഹമ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹ്: വിദേശകാര്യം
5)ഡോ. റാണാ അബ്ദുല്ല അബ്ദുൾ റഹ്മാൻ അൽ-ഫാരിസ്: മുനിസിപ്പൽ, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി
6) അബ്ദുൾ റഹ്മാൻ ബദാഹ് അൽ മുതൈരി: വാർത്താ വിതരണം സാംസ്കാരികം,യുവജനകാര്യം
7) ഡോ. അലി ഫഹദ് അൽ-മുദാഫ്: വിദ്യാഭ്യാസം,ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണം
8) ജമാൽ ഹാദിൽ സലേം അൽ ജലവി: നീതിന്യായം,ഇന്റഗ്രിറ്റി പ്രൊമോഷൻ, ഇസ്‌ലാമിക മതകാര്യം
9) ഡോ.ഖാലിദ് മഹോസ് സുലൈമാൻ അൽ-സയീദ്: ആരോഗ്യം
10) അബ്ദുൾ-വഹാബ് മുഹമ്മദ് അൽ-റഷീദ്: ധനകാര്യം,സാമ്പത്തിക കാര്യം , നിക്ഷേപം
11) അലി ഹുസൈൻ അലി അൽ മൂസ : പൊതുമരാമത്ത്,ജല വൈദ്യുതി , പുനരുപയോഗ ഊർജ വകുപ്പ്
12) ഫഹദ് മുത്തലാഖ് നാസർ അൽ-ശരിയാൻ: വാണിജ്യം , വ്യവസായം, സാമൂഹിക വികസനം