മലബാർ ഗോൾഡ് & ഡയമണ്ട്സ് ബംഗ്ലാദേശിൽ തുടങ്ങുന്ന ആഭരണ നിർമ്മാണ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം നടത്തി

0
10

ലോകത്തിലെ തന്നെ പ്രമുഖ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, ബംഗ്ലാദേശിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ നിറ്റോൾ നിലോയ് ഗ്രൂപ്പുമായി സഹകരിച്ച് ബംഗ്ലാദേശിലെ മൊഡോൺപൂരിൽ പുതിയ ആഭരണ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നു.

പുതിയ നിർമ്മാണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം, ബംഗ്ലാദേശ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് അതോറിറ്റി (BiDA) എക്സിക്യൂട്ടീവ് ചെയർമാൻ എം.ഡി സിറാസുൽ ഇസ്ലാം നിർവ്വഹിച്ചു. നിറ്റോൾ നിലോയ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ മബ് അഹമ്മദ്, മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാർ ഗോൾഡ് & ഡയമണ്ട്സ് ഫിനാൻസ് ഡയറക്ടർ അമീർ സി.എം.സി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ബംഗ്ലാദേശിൽ വ്യത്യസ്ത സംരംഭങ്ങളുള്ള പ്രമുഖ ബിസിനസ് സ്ഥാപനമായ നിറ്റോൾ നിലോയ് ഗ്രൂപ്പുമായി സഹകരിച്ച് സ്ഥാപിക്കുന്ന നിർമ്മാണ കേന്ദ്രം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് സിന്റെ രാജ്യത്തെ ആദ്യ സംരംഭമാണ്. വൈവിധ്യമാർന്ന അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു രാജ്യമായ ബംഗ്ലാദേശിൽ ബാൻഡിന്റെ പ്രയാണം ആരംഭിക്കുന്നതിൽ ഏറെ സന്തോഷവാനാണെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു. ഈ യാത്രയിൽ നിറ്റോൾ നിലോയ് ഗ്രൂപ്പ് ഞങ്ങളുടെ പങ്കാളിയായതിൽ ഏറെ സന്തോഷമുണ്ട്. ഇരു സ്ഥാപനങ്ങളുടെയും വിപുലമായ അനുഭവസമ്പത്തും, വൈദഗ്ധ്യവും ഉപയോഗിച്ച്, സുതാര്യവും സുസ്ഥിരവുമായ ബിസിനസ്സ് മോഡൽ രാജ്യത്ത് ആവർത്തിക്കാനും ബംഗ്ലാദേശിനെ ആഗോള ഉപഭോക്താക്കൾക്കായുള്ള ഒരു ആഭരണ നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും അതിലൂടെ രാജ്യത്തിനും അതിന്റെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും മികച്ച സംഭാവന നൽകാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷംലാൽ അഹമ്മദ് വ്യക്തമാക്കി.

വിദഗ്ധരായ കരകൗശല വിദഗ്ധരെയും, കാസ്റ്റിംഗ്, CNC, CAD-CAM (3D) പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളെയും പ്രയോജനപ്പെടുത്തി ഉയർന്ന നിലവാരത്തോടെയും, പൂർണ്ണതയോടെയും, പ്രതിവർഷം 6,000 കിലോഗ്രാം സ്വർണം ഉൽപ്പാദിപ്പിക്കാൻ പുതിയ നിർമ്മാണ കേന്ദ്രത്തിലൂടെ സാധ്യമാകും. നിർമ്മാണ കേന്ദ്രം ഏകദേശം 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കാൻ ഉദ്ദേശിക്കുന്ന ഈ കേന്ദ്രത്തിൽ, cnc കട്ടിങ്ങ്, മാലകൾ, പാദസരങ്ങൾ, മോതിരങ്ങൾ, വളകൾ, 226, 24K സ്വർണ്ണ നാണയങ്ങൾ, ഡയമണ്ട് സെറ്റിങ്ങ് എന്നിവയുൾപ്പെടെ ആഭരണങ്ങൾ നിർമ്മിക്കുന്നതിനായി വിവിധ വിഭാഗങ്ങൾ ഉണ്ടാകും.

നിർമ്മാണ യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പ്രധാനമായും കയറ്റുമതിയിൽ കേന്ദ്രീകരിക്കുകയും, പ്രത്യേകിച്ച് പ്രാദേശിക കരകൗശല തൊഴിലാളികൾക്ക് നിരവധി തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുമെന്നും,

Q =

മലബാർ ഗോൾഡ് ഡയമണ്ട്സിന്റെയും നിറ്റോൾ നിലോയ് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭത്തെക്കുറിച്ച് സംസാരിച്ച് നിറ്റോൾ നിലോയ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ മജ്ലബ് അഹ്മദ് പറഞ്ഞു. മലബാർ ഗോൾഡ് & ഡയമണ്ട്സ് ജിസിസിയിലെയും ഫാർ ഈസ്റ്റിലെയും ബംഗ്ലാദേശി സമൂഹത്തിനിടയിൽ സുപരിചിതമാണ്. വിശ്വാസത്തിന്റെയും ഗുണനിലവാരത്തിന്റെയും പര്യായമായ ഈ ബ്രാൻഡുമായി സഹകരിച്ച് ജ്വല്ലറി മേഖലയിലേക്ക് ഞങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഈ പങ്കാളിത്തത്തിലൂടെ, ഞങ്ങളുടെ ബിസിനസ്സ് വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും നൈപുണ്യ പരിശീലനം നൽകുന്നതിലൂടെയും സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അബ്ദുൾ മബ് അഹ്മദ് വ്യക്തമാക്കി.

മലബാർ ഗോൾഡ് & ഡയമണ്ട്സ് സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി കാര്യക്ഷമമായി ഊർജ്ജം കൈകാര്യം ചെയ്യുന്നതും, പരിസ്ഥിതി സൗഹൃദവുമായ വിവിധ സവിശേഷതകൾ സംയോജിപ്പിച്ചുകൊണ്ട് ക്ലീൻ എനർജിയെ പ്രോത്സാഹിപ്പിക്കുന്നതുമായ രീതിയിലാണ് ഈ സ്ഥാപനത്തെ രൂപകൽപ്പന ചെയ്യുന്നത്. മലിനജലം മൂലമുള്ള മലിനീകരണം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്ലാന്റിൽ നിന്ന് പുറന്തള്ളുന്ന മലിനജലം മൂന്ന് തലത്തിലുള്ള സെഡിമെന്റേഷൻ ട്രീറ്റ്മെന്റിന് വിധേയമാക്കുകയും, പി.എച്ച് ലെവൽ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഇത് പുറത്തുവിടുകയും ചെയ്യുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര വിപണിയിലേക്ക് ബംഗ്ലാദേശിന്റെ ആഭരണ കയറ്റുമതി വർദ്ധിപ്പിക്കാനും, അതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് ഗുണകരമായ മാറ്റമുണ്ടാക്കാനും കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ സംയുക്ത സംരംഭത്തിന് കൈകോർത്ത മലബാർ ഗോൾഡ് & ഡയമണ്ട്സിനേയും, നിറ്റോൾ നിലോയ് ഗ്രൂപ്പിനേയും ഈ അവസരത്തിൽ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബംഗ്ലാദേശ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെന്റ് അതോറിറ്റി (BIDA) എക്സിക്യൂട്ടീവ് ചെയർമാൻ എം.ഡി.സിറാസുൽ ഇസ്ലാം അഭിപ്രായപ്പെട്ടു. ഈ പദ്ധതിക്കുവേണ്ട എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും, ഈ സംരംഭത്തിന് ആവശ്യമായ എല്ലാ അനുമതികളും അതിവേഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആഭരണ കയറ്റുമതിക്ക് ഇൻസെന്റീവ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാർ ഗോൾഡ് & ഡയമണ്ട്സിന് കീഴിൽ നിലവിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഓഫീസുകളും ഡിസൈൻ സെന്ററുകളും കൂടാതെ 14 നിർമ്മാണ യൂണിറ്റുകളും പ്രവർത്തിക്കുന്നു.