കുവൈത്തിൽ പത്ത്‌ വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

0
33

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ പത്ത്‌ വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളുടെ എണ്ണം വെട്ടി കുറക്കാൻ ശുപാർശ്ശ. പ്രവാസികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ 10 മുതൽ 20 വർഷം വരെ പഴക്കമുള്ളവ നിരവധിയാണെന്നാണ് കണക്കുകൾ. ഇത്‌ കനത്ത അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുകയും റോഡ്‌ അപകടസാധ്യതകൾ വർദ്ധിപ്പിക്കുക്കുകയും ചെയ്യുന്നതായി ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നിയോഗിച്ച സാങ്കേതിക കമ്മീഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തി. തുടർന്നാണ് ഇത്തരം വണ്ടികളുടെ എണ്ണം കുറയ്ക്കാൻ ശുപാർശ്ശ ചെയ്തിരിക്കുന്നത്‌ എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഗതാഗത വിഭാഗത്തിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി വാഹനങ്ങളുടെ സാങ്കേതിക പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.
രാജ്യത്ത്‌ പഴയ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പരിസ്ഥിതി പൊതു സമിതി അധികൃതരുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്.