കുവൈത്തിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു

0
24

കുവൈത്ത് സിറ്റി: കുവൈത്തിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാജ്യത്ത് കടുത്ത ചൂടാണ് അനുഭവപ്പെട്ടതെന്ന് ഡിജിസിഎ അധികൃതർ കുവൈത്ത് ന്യൂസ് ഏജൻസിക്ക് (കുന) നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. അൽ-ജഹ്‌റയിൽ ആണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 52.8 ഡിഗ്രി സെൽഷ്യസ്. അൽ-അബ്ദാലി 52.3 ഡിഗ്രി സെൽഷ്യസ്, അൽ-സുലൈബിയ 52.1ഡിഗ്രി സെൽഷ്യസ്, അൽ-സബ്രിയ 51.6 ഡിഗ്രി സെൽഷ്യസ്, അൽ-വഫ്ര, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ 51.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.