ഹവല്ലി ട്യൂണിസ്‌ സ്ട്രീറ്റിന്റെ ഒരു ഭാഗം ഇന്ന് മുതൽ സെപ്റ്റംബർ ഒന്നു വരെ അടച്ചു

കുവൈത്ത് സിറ്റി: ഹവല്ലി ട്യൂണിസ്‌ സ്ട്രീറ്റിന്റെ ഒരു ഭാഗം ഇന്ന് ശനിയാഴ്ച മുതൽ അടച്ചിടുമെന്ന് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെൻറ് അറിയിച്ചു . വരുന്ന സെപ്റ്റംബർ ഒന്ന് വരെയാണ് അടച്ചിടൽ.

ബെയ്‌റൂത്ത് സ്‌ട്രീറ്റും ടുണിസ് സ്‌ട്രീറ്റും കൂടിച്ചേരുന്ന കവല മുതൽ ഫോർത്ത്‌ റിംഗ് വരെയുള്ള ഭാഗമാണു
അടച്ചിടുന്നത്. എന്നാൽ ഫോർത്ത്‌ റിംഗിൽ നിന്നു തിരിച്ചുള്ള ദിശയിലേക്കുള്ള ഭാഗം തുറന്ന് പ്രവർത്തിക്കുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു.