തൊഴിൽ വിപണി നിയന്ത്രിക്കുന്നതിന് പുതിയ നയം അവതരിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുമായി അധികൃതർ പുതിയ നയം അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി കുവൈത്ത് പത്രം റിപ്പോർട്ട് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട്, മാനവ വിഭവ ശേഷി അതോറിറ്റി അധികൃതർ ബംഗ്ലാദേശ്, മാലി, ശ്രീലങ്കൻ എന്നീ രാജ്യങ്ങളിലെ അംബാസഡർമാരുമായി കഴിഞ്ഞ ആഴ്ച ചർച്ച നടത്തി.ഈ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും പരിചയസമ്പന്നരുമായ തൊഴിലാളികളെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായിരുന്നു ഇതെന്ന് അൽ ഖാബാസ് പത്രം റിപ്പോർട്ട് ചെയ്തു.

കുവൈത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി വിദേശ തൊഴിലാളികളെ നിയമിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് PAM-ന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ മുബാറക് അൽ ജാഫൂർ വ്യക്തമാക്കിയിരുന്നു. സുഹൃദ് രാജ്യങ്ങളുമായുള്ള പങ്കാളിത്തം വികസിപ്പിക്കുന്നത് PAM തുടരുമെന്നും എല്ലാ നയതന്ത്ര ദൗത്യങ്ങളുമായും തൊഴിൽ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിനിധികളുമായും സഹകരിക്കുമെന്നും കുവൈറ്റിന്റെ തൊഴിൽ നിർദ്ദേശങ്ങൾ നിറവേറ്റുന്നതിന് സഹായിക്കുന്ന സംവിധാനങ്ങൾ പരിശോധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.