സഹേൽ ആപ്പിലൂടെ രോഗികളുടെ ചികിത്സാ വിവരങ്ങൾ നൽകും

0
11

കുവൈത്ത് സിറ്റി: ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേലുമായി സംയോജിപ്പിച്ച് കുവൈത്തിൽ രോഗികളുടെ ചികിത്സാ വിവരങ്ങൾ നൽകും. ഇത് സംബന്ധിച്ച് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് പ്രൈമറി ഹെൽത്ത് കെയർ ഡയറക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സർക്കുലർ അയച്ചു.സർക്കുലർ അനുസരിച്ച്, ഹെൽത്ത് സെന്റർ അഡ്മിനിസ്ട്രേറ്റർമാരും ഫെസിലിറ്റികളിൽ ജോലി ചെയ്യുന്ന ഫിസിഷ്യന്മാരും നിർദ്ദേശിച്ച മരുന്ന്, ഉപയോഗ കാലയളവ്, ലിസ്റ്റ് എന്നിവ ഉൾപ്പെടെ എല്ലാ പ്രസക്തമായ വിവരങ്ങളും ഉൾപ്പെടെയുള്ള ചികിത്സ കുറിപ്പടി ഇതിൽ നൽകണം. ഇതിലൂടെ വിവരങ്ങൾ നോട്ടിഫിക്കേഷൻ വഴി രോഗിയെ അറിയിക്കും.