കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ദേശീയ കൈത്തറി ദിനം ആഘോഷിച്ചു. കുവൈത്തിലെ വിവിധ ഇന്ത്യൻ ഹൈപ്പർമാർക്കറ്റുകളുമായും ടെക്സ്റ്റൈൽ സ്റ്റോറുകളുമായും സഹകരിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ് രാജ്യത്തെ കൈത്തറി കൈവസായം. ഇന്ത്യയിലെ ഓരോ പ്രദേശത്തിനും തനതായ ടെക്സ്റ്റൈൽ പാരമ്പര്യത്തെ പ്രദർശിപ്പിക്കുന്ന തരത്തിൽ ആയിരുന്നു പരിപാടി