നിരോധിത വസ്തുക്കൾ കയറ്റുമതി ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കുവൈത്ത് കസ്റ്റംസ്

0
21

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളുടെ വൻശേഖരം കുവൈത്ത് കസ്റ്റംസ് പിടികൂടി. സബ്സിഡിയിലുള്ള റേഷൻ ഭക്ഷ്യസാധനങ്ങളാണ് നിയമം ലംഘിച്ച് കയറ്റുമതി ചെയ്യാൻ വെച്ചിരുന്നത്. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി വാണിജ്യ മന്ത്രാലയത്തിന് – സപ്ലൈ ഡിപ്പാർട്ട്‌മെന്റിന് കേസ് കൈമാറി.കുവൈറ്റിൽ നിന്ന് നിരോധിത വസ്തുക്കൾ കയറ്റുമതി ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നൽകി.