ഡൽഹി/കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് സംഘത്തലവൻ മുംബൈയിൽ പിടിയിൽ. മുഷ്താഖ് ആലിയ പിക്ച്ചർ വാല എന്ന ആളെയാണ് പിടിയിലായത്. വ്യാജ വിസ നൽകി ഒട്ടനവധി പേരെയാണ് ഇയാളുടെ സംഘം
ഇന്ത്യയിൽ നിന്ന് കുവൈത്ത് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയത്. തട്ടിപ്പിൽ ഇരയായ ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാൻ ആയതെന്നാണ് സൂചന.
ഈ ഇര കഴിഞ്ഞ ജൂണിൽ വ്യാജ വിസയിൽ കുവൈത്തിരുലക്ക് വരികയും വിമാന താവളത്തിൽ വച്ച് ഇന്ത്യലേക്ക് തിരിച്ചയക്കുകയും ആയിരുന്നു .ഇന്ദിരാ ഗാന്ധി അന്തർ ദേശീയ വിമാന താവളത്തിൽ തിരിച്ചെത്തിയ ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഷ്താഖ് ആലിയയെ പിടികൂടിയതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് സംഘം പ്രവർത്തിച്ചിരുന്നത്. വിദേശങ്ങളിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നവരിൽ നിന്നും ആറര ലക്ഷം രൂപ വീതമാണു സംഘം ഈടാക്കിയിരുന്നത്. വ്യാജ പാസ്‌പോർട്ടും വിവിധ രാജ്യങ്ങളിലേക്കുള്ള വിസകളും കൃത്രിമായി നിർമ്മിക്കാൻ വിദഗ്ദരായിരുന്ന മുഷ്താഖ് ആലിയ പിക്ച്ചർ വാല ഒളിവിൽ കഴിയുകയായിരുന്നുവെന്നും ദില്ലി വിമാനത്താവള പോലീസ് ഡയറക്ടർ തനു ശർമ്മയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു