ആസാദി കാ അമൃത് മഹോത്സവ്’ ബസ് കാമ്പയിൻ ആരംഭിച്ചു

0
15

കുവൈത്ത് സിറ്റി : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ഇന്ത്യ – കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും പ്രമാണിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി ‘ആസാദി കാ അമൃത് മഹോത്സവ്’ ബസ് കാമ്പയിൻ ആരംഭിച്ചു.

പരിപാടിയിലെ മുഖ്യാതിഥി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിലെ ഫോറിൻ മീഡിയ റിലേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മാസെൻ അൽ അൻസാരിയും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജും ചേർന്ന്കാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്തു.

100 KGL ബസുകളിലെ ഈ പരസ്യ കാമ്പയിൻ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാർദ്ദപരവും ഊർജ്ജസ്വലവും പങ്കാളിത്തത്തിന്റെ ആഘോഷമാണ് എന്ന്അംബാസഡർ പറഞ്ഞു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞവർഷം ജൂണിൽ ആരംഭിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ഈ ക്യാമ്പയിനോട് സമാപിക്കുന്നതായും അംബാസഡർ പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തിൽ ‘ഹർ ഘർ തിരംഗ’ എന്ന കാമ്പെയ്‌നിൽ ചേരാൻ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളോട് അംബാസഡർ അഭ്യർത്ഥിച്ചു.