ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിന വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവ ത്തിന്റെ ഭാഗമായി കുവൈറ്റിൽ പൂർണമായി ചിത്രീകരിച്ച മുജ്തബ ക്രിയേഷൻസിന്റെ ആസാദി എന്ന വീഡിയോ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ബഹുമാനപെട്ട മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു. പ്രശസ്ത പിന്നണി ഗായികയും ഈ ആൽബത്തിന്റെ ഗായികയുമായ അനിത ഷെയ്ഖ്, ശങ്കർ ദാസ് എന്നിവരും സന്നിഹിതർ ആയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആൽബം പ്രശസ്തരുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യും. ഹബീബുള്ള മുറ്റിച്ചൂർ സംവിധാനവും രതീഷ് സി.വി അമ്മാസ് സഹസംവിധാനവും, ചായഗ്രഹണവും ചെയ്ത ഈ ആൽബത്തിൽ പ്രശസ്ത പിന്നണി ഗായകനായ സിയ ഉൾ ഹഖ് ആണ് മറ്റൊരു ഗായകൻ.ഉബൈദ് കോഴിക്കോട് സംഗീതവും,ബാബു വെളിപ്പറമ്പും ഗഫൂർ കുളത്തൂരും ആണ് രചന നിർവഹിച്ചിട്ടുള്ളത്.