കുവൈത്ത് സിറ്റി: നവംബർ 1 മുതൽ 6 മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് കഴിയുന്ന ആർട്ടിക്കിൾ 18 വിസയിൽ ഉള്ള പ്രവാസികളുടെ റസിഡൻസി പെർമിറ്റ് റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി വിഭാഗം തീരുമാനിച്ചു. മെയ് ഒന്നിന് മുൻപ് കുവൈറ്റിൽ നിന്ന് പുറത്ത് പോയവർ നവംബർ ഒന്നിന് മുമ്പ് കുവൈറ്റിലേക്ക് മടങ്ങണം. അല്ലാത്ത പക്ഷം റസിഡൻസി റദ്ദാക്കും. ആശ്രിത/കുടുംബ വിസയിൽ ഉള്ളവർക്കും ഇത് ബാധകമാണ് എന്ന് അൽ റായ് പത്രംറിപ്പോർട്ട് ചെയ്തു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ മാനുഷിക പരിഗണന മുൻനിർത്തി പ്രവാസികൾക്ക് കുവൈത്തിന് പുറത്ത് താമസിക്കാനും ഓൺലൈനിൽ താമസം പുതുക്കാനും അനുമതി നൽകിയിരുന്നു.
Home Middle East Kuwait ആർട്ടിക്കിൾ 18 വിസയിലുള്ളവർ 6 മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് തങ്ങാനാവില്ല